സഞ്ജു സാംസൺ്റെ ഓപ്പണിംഗ് തിളക്കം, ആസിഫ് കൊടുങ്കാറ്റിൽ മുംബൈ തകർന്നു – സയ്യിദ് മുഷ്താഖ് അലി ട്രോഫി
സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെൻ്റിൽ കരുത്തരായ മുംബൈയെ 15 റൺസിന് തകർത്ത് കേരളം തകർപ്പൻ വിജയം നേടി. എൻ എം ഷറഫുദ്ദീൻ്റെ ഓൾ റൗണ്ട് പ്രകടനവും കെ എം ആസിഫിൻ്റെ ഉജ്ജ്വല ബൗളിംഗുമാണ് ടീം കേരളത്തിന് ഈ വിജയം സമ്മാനിച്ചത്. കഴിഞ്ഞ സീസണിലും കേരളം മുംബൈയെ തോൽപ്പിച്ചിരുന്നു. മത്സരത്തിലെ താരമായി (Player of the Match) ഷറഫുദ്ദീനെ തിരഞ്ഞെടുത്തു. കേരളത്തിൻ്റെ ഇന്നിംഗ്സ് – സഞ്ജുവിൻ്റെ തുടക്കവും ഷറഫുദ്ദീൻ്റെ ഫിനിഷിംഗും ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന്…
